Crime

മലയാളി നഴ്സിങ് വിദ്യാർഥിനിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി; പിന്നില്‍ ആറംഗ സംഘമെന്ന് സൂചന

Posted on

തമിഴ്നാട് തേനിയില്‍ മലയാളി നഴ്സിങ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി കേസ്. സ്വകാര്യ നഴ്സിങ് കോളജിൽ പഠിക്കുന്ന വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. കോളജിലേക്കുള്ള ബസ് കാത്തുനില്‍ക്കുമ്പോള്‍ പെണ്‍കുട്ടിയെ ബലമായി കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി.

തേനി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് ആറംഗസംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. അജ്ഞാത കേന്ദ്രത്തിൽ എത്തിച്ചാണ് പീഡിപ്പിച്ചത്. പിന്നീട് ഡിണ്ടിഗൽ റെയിൽവേ സ്റ്റേഷനു സമീപം വിദ്യാർഥിനിയെ ഇറക്കിവിടുകയായിരുന്നു. സമീപത്തെ വനിത പൊലീസ് സ്റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്. അവശനിലയിലായിരുന്നു പെൺകുട്ടിയെ സര്‍ക്കാര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

പൊലീസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. സംഭവം നടന്നത് തേനിയിലായതിനാൽ കേസ് തേനി ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുമെന്ന് ഡിണ്ടിഗൽ പൊലീസ് അറിയിച്ചു. പ്രതികൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version