കൊച്ചി: ഹേമ കമ്മിറ്റിയെ നിയമിച്ചതിന് ശേഷമാണ് താൻ പീഡനത്തിന് ഇരയായതെന്ന് അതിജീവിത .
റിപ്പോർട്ടിൽ പറയുന്നത് സിനിമയ്ക്ക് അകത്തുള്ള സ്ത്രീകൾ അനുഭവിക്കുന്ന പീഡനമാണ്. പവറും പ്രിവിലേജും വെച്ച് സിനിമയ്ക്ക് പുറത്തുള്ള സ്ത്രീകളെ കൃത്യമായി ഇരയാക്കുന്നുണ്ടെന്ന് അതിജീവിത പറഞ്ഞു. ഭയം മൂലമാണ് പുറത്തു പറയാത്തത്.
‘ഐ ലവ് സെക്സ്, ഐ ലൈക് റ്റു ഡു ദിസ്’ എന്നാണ് അയാൾ പറഞ്ഞത്. ‘എനിക്ക് സ്ത്രീയുടെ മുഖമല്ല ഇഷ്ടം, ശരീരമാണ് ഇഷ്ടം’ എന്ന് പറഞ്ഞുകൊണ്ടാണ് തന്നെ പീഡിപ്പിച്ചതെന്ന് അതിജീവിത പറഞ്ഞു.