India
മൂന്ന് വയസുകാരിയെ ഒമ്പത് വയസുകാരന്‍ പീഡിപ്പിച്ചു!
പൂനെയില്‍ മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒമ്പത് വയസുകാരനെ അറസ്റ്റ് ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ ആണ്‍കുട്ടിക്ക് ജാമ്യം നല്‍കി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. സോഷ്യല്‍ മീഡിയയുടെ സ്വാധീനത്തിലാണ് പെണ്‍കുട്ടിയോടു പെരുമാറിയതെന്ന് ചോദ്യം ചെയ്യലില്‍ ആണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.
രണ്ട് കുട്ടികളും അയല്‍ക്കാരാണ്. മൂന്നാം ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടിയെ ‘ദാദ’ (ജേഷ്ഠന്‍) എന്നാണ് പെണ്‍കുട്ടി വിളിച്ചിരുന്നത്. ഇരു കുടുംബങ്ങളും വര്‍ഷങ്ങളായി അറിയുന്നവരാണ്.
എന്താണ് സംഭവിച്ചതെന്ന് പെണ്‍കുട്ടി അമ്മയുടെ അടുത്താണ് ആദ്യം പറയുന്നത്. തുടര്‍ന്ന് പെണ്‍കുഞ്ഞിന്റെ മാതാപിതാക്കള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ബാലാവകാശ സംഘടനയുടെ പ്രതിനിധിയുടെ സാന്നിധ്യത്തിലാണ് പെണ്‍കുട്ടിയെ ചോദ്യം ചെയ്തത്.