ഉറങ്ങി കിടന്ന രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയശേഷം ബലാത്സംഗം ചെയ്യാൻ ശ്രമം. കുട്ടിയുടെ കുടുംബം പിന്തുടർന്നതിനെ തുടർന്ന് കുട്ടിയെ പ്രതി അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞതായി പോലീസ്. കുട്ടിയുടെ മൃതദേഹം അഴുക്കുചാലിൽനിന്നും കണ്ടെടുത്തിട്ടുണ്ട്.
സംഭവത്തിൽ മോയിഷ് എന്നു പേരുള്ള പ്രതിയെ പോലീസ് പിടികൂടിയിട്ടുണ്ട്. സദാർ പ്രദേശത്ത് വീട്ടിൽ ഉറങ്ങി കിടന്ന കുട്ടിയെയാണ് പ്രതി തട്ടിക്കൊണ്ടു പോയത്. കുട്ടിയുടെ ശബ്ദം കേട്ട് കുടുംബാംഗങ്ങൾ എഴുന്നേൽക്കുകയും പ്രതിയുടെ പുറകെ ഓടുകയും ചെയ്തു.
പക്ഷേ, പ്രതി കുട്ടിയെ അഴുക്കുചാലിൽ എറിഞ്ഞശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് ആയുഷ് വിക്രം സിങ് പറഞ്ഞു. പ്രതിയെ പോലീസ് പിന്നീട് പിടികൂടി. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.