Kerala
ട്യൂഷൻ സെന്ററിലേക്ക് എത്തിച്ച് 14കാരിയെ നിരവധി തവണ ബലാത്സംഗം ചെയ്തു; അധ്യാപകൻ അറസ്റ്റിൽ
മുംബൈയില്‍ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത അദ്ധ്യാപകന് അറസ്റ്റിലായി. പാൽഘർ ജില്ലയിലെ നലസോപാരയിലാണ് നടുക്കുന്ന സംഭവം. കുട്ടിയുടെ സ്കൂളിലെ അധ്യാപകനായ അമിത് ദുബെ (30) ആണ് പിടിയിലായത്.
മാർച്ച്- ജൂലൈ മാസങ്ങൾക്കിടയിലാണ് പീഡനം നടന്നത്. പ്രതിയുടെ ട്യൂഷൻ സെൻ്ററിലേക്ക് വിളിച്ചുവരുത്തിയാണ് ബലാത്സംഗം ചെയ്തത്. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളുമടക്കം സ്കൂളിലെത്തി പ്രതിഷേധിച്ചു.
പെൺകുട്ടി ട്യൂഷൻ സെൻ്ററില്‍ വച്ച് നിരവധി തവണ പീഡനത്തിനിരയായിട്ടുണ്ട്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയും പോക്സോ നിയമവും ചുമത്തി പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. സ്കൂള്‍ മാനേജ്മെന്റ് പ്രതിക്കൊപ്പം നിന്നതായി കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. പ്രതി മറ്റ് നിരവധി വിദ്യാര്‍ത്ഥിനികളെയും അധ്യാപകരെയും ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.