മധ്യപ്രദേശിലെ ഇൻഡോറിൽ ആർമി ഉദ്യോഗസ്ഥ ക്രൂരബലാത്സംഗത്തിന് ഇരയായി. ടെയിനി ഉദ്യോഗസ്ഥരായ രണ്ട് പുരുഷൻമാരും രണ്ട് സ്ത്രീകളെയും ബന്ധികളാക്കിയ ശേഷമായിരുന്നു പീഡനം. മോവ് ആർമി കോളേജിൽ പരിശീലനം നടത്തുന്ന ഉദ്യോഗസ്ഥർ ഛോട്ടി ജാമിലെ ഫയറിംഗ് റേഞ്ചിന് സമീപമാണ് ആക്രമണത്തിന് ഇരയായത്.
വനിതാ സുഹൃത്തുക്കൾക്കൊപ്പം പുറത്തേക്ക് പോയ യുവ സൈനികരെ ആയുധധാരികളായ എട്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. തോക്കും കത്തിയും ഉപയോഗിച്ച് ബന്ധികളാക്കിയ ശേഷം 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. ഇതുവാങ്ങാൻ ഒരു സ്ത്രീയേയും പുരുഷനേയും ക്യാംപിലേക്ക് അയച്ചു. ഇതിന് ശേഷമാണ് ബന്ധിയാക്കിയ വനിതയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.
വിട്ടയച്ച ഉദ്യോഗസ്ഥർ തൻ്റെ യൂണിറ്റിലെത്തി കമാൻഡിംഗ് ഓഫീസറെ വിവരം അറിയിച്ചു. അദ്ദേഹം ബദ്ഗൊണ്ട പോലീസിനെ സംഭവം അറിയിച്ചു. ഉടൻ പോലീസും സൈന്യവും സ്ഥലത്ത് എത്തിയെങ്കിലും അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു. പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സംഘം കൊള്ളയടിച്ചു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ രണ്ടു പേരെ അറസ്റ്റുചെയ്തു. ഇതിൽ ഒരാൾക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്ന് കണ്ടെത്തി. കൊള്ള, ബലാത്സംഗം, ആയുധ നിയമവുമായി ബന്ധപ്പെട്ട ബിഎൻഎസ് പ്രകാരമുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്ന് ഇൻഡോർ റൂറൽ എസ്പി ഹിതിക വാസൽ പറഞ്ഞു.