Crime
കോടതി ചേംബറിനകത്തുവച്ച് യുവതിയെ ബലാത്സംഗം ചെയ്തു; അഭിഭാഷകനെതിരെ പരാതി
ജോലി വാഗ്‌ദാനം ചെയ്ത് കോടതി ചേംബറിനകത്തുവച്ച് ബലാത്സംഗം ചെയ്തതായി പരാതി. 21 കാരിയാണ് ബലാത്സംഗത്തിന് ഇരയായത്. പെൺകുട്ടിയുടെ അമ്മായിയുടെ പരാതിയിൽ അഭിഭാഷകനെതിരെ കേസെടുത്തു. ഡൽഹിയിലെ ടിസ് ഹസാരി കോടതിയിലെ ചേംബറിനുള്ളിൽവച്ച് ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയിലുള്ളത്. സബ്ജി മണ്ഡി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ജോലിക്കായുള്ള അന്വേഷണത്തിലായിരുന്നു പെൺകുട്ടി. അമ്മായിയാണ് അഭിഭാഷകന്റെ ഫോൺ നമ്പർ കൊടുത്തത്. അഭിഭാഷകനെ വിളിച്ചപ്പോൾ സർട്ടിഫിക്കറ്റുകളായി ചേംബറിലേക്ക് വരാൻ ആവശ്യപ്പെട്ടു. അവിടെ ചെന്നപ്പോൾ 8-10 ദിവസത്തിനുള്ളിൽ ജോലി ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് വീണ്ടും ചേംബറിലേക്ക് വരാൻ ആവശ്യപ്പെട്ടു. കുറച്ചുനേരം സംസാരിച്ചശേഷം പെൺകുട്ടിയെ കൊണ്ട് നിർബന്ധിച്ച് അയാളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിപ്പിച്ചു. പെൺകുട്ടി ഉച്ചത്തിൽ കരയാൻ തുടങ്ങിയതും ഭീഷണിപ്പെടുത്തി.
ആരോടെങ്കിലും പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അഭിഭാഷകൻ ഭീഷണിപ്പെടുത്തി. 1,500 രൂപ പെൺകുട്ടിക്ക് നൽകികുകയും, തുടർന്ന് അവിടെനിന്നും പോകാൻ ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു.