കലാപവും ലഹളയും നടക്കുന്ന മണിപ്പൂരിലെ ചുരാചന്ദ് ജില്ലയില്‍ പത്തുവയസുകാരിക്ക് ക്രൂര പീഡനം. സംഭവുമായി ബന്ധപ്പെട്ട് ഒരു ആണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ തിരിച്ചറിഞ്ഞ ശേഷം വലിയ തെരച്ചിലിനൊടുവില്‍ നഗരത്തില്‍ നിന്നു തന്നെയാണ് പിടികൂടിയത്. ചന്ദേല്‍ ജില്ലയില്‍ നിന്നുള്ള പെണ്‍കുട്ടി, നിലവില്‍ ദക്ഷിണ മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ താമസിച്ച് വരികയായിരുന്നു. പെണ്‍കുട്ടിയെ വെള്ളിയാഴ്ച ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ പൊലീസ് ആശുപത്രിയിലെത്തി അന്വേഷണം നടത്തി. നിരവധി പ്രദേശങ്ങളില്‍ നടത്തിയ തെരച്ചിലിനൊടുവില്‍ നഗരത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. തുയിബോംഗിലെ സിയോണ്‍ വെംഗ് മേഖലയില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്. സംഭവ ദിവസം വൈകുന്നേരം തന്നെ പ്രതിയെ പിടികൂടി.
സംഭവത്തെ തുടര്‍ന്ന് പ്രതിഷേധവുമായി സോ വുമന്‍സ് മൂവ്‌മെന്റ് രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ വിഭാഗത്തിന് നേരെ നിരന്തരം ക്രൂരമായ രീതിയിലുള്ള പ്രശ്‌നങ്ങളാണ് നേരിടേണ്ടി വരുന്നതെന്ന് അവര്‍ ആരോപിച്ചു.

