Crime
ട്യൂഷൻ സെന്ററിൽ വച്ച് നാലുവയസുകാരി ബലാത്സംഗത്തിനിരയായി; പ്രതി അറസ്റ്റിൽ
ഡൽഹി: ട്യൂഷൻ സെന്ററിൽ വച്ച് നാലുവയസുകാരിയെ ബലാത്സംഗം ചെയ്തു. കേസിൽ ട്യൂഷൻ അധ്യാപകന്റെ സഹോദരൻ ആയ പ്രതി അറസ്റ്റിൽ. കിഴക്കൻ ഡൽഹിയിലെ പണ്ഡവ് നഗറിലെ അധ്യാപകന്റെ വീട്ടിൽ വച്ച് ശനിയാഴ്ചയായിരുന്നു സംഭവം ഉണ്ടായത്. പെൺകുട്ടിയെ പീഡിപ്പിക്കുകയും വിവരം പുറത്തുപറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
സംഭവം പുറത്ത് വന്നതിന് പിന്നാലെ പെൺകുട്ടിയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും പ്രദേശവാസികളും പ്രതിയുടെ വീട് ഉപരോധിക്കുകയും അക്രമാസക്തരായി വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പാണ്ഡവ് നഗർ മേഖലയിലെ ക്രമസമാധാനം ഉറപ്പാക്കാൻ പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.