തൊടുപുഴ: മൂന്നാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. 27കാരനായ കെഡിഎച്ച്പി കമ്പനി കടലാര്‍ എസ്‌റ്റേറ്റ് ഈസ്റ്റ് ഡിവിഷനില്‍ എല്‍ രതീഷിനെയാണ് മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
തമിഴ്‌നാട് ശ്രീവല്ലിപുത്തൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ മാതാപിതാക്കളുടെ അറിവോടെയാണ് ഇയാള്‍ വിവാഹം ചെയ്തത്. വയറുവേദനയെ തുടര്‍ന്ന് മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി.