Kerala

ചികിത്സ തേടിയെത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ഡോക്ടർ അറസ്റ്റിൽ

കൽപ്പറ്റ: ചികിത്സ തേടിയെത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഡോക്ടർക്ക് ഒരു വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. സർക്കാർ മാനസികാരോഗ്യ വിദഗ്ദനായ എറണാകുളം മൂവാറ്റുപുഴ കല്ലൂർക്കാട് പേപ്പതിയിൽ ഡോ. ജോസ്റ്റിൻ ഫ്രാൻസിസിനെയാണ് കൽപ്പറ്റ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് പി. നിജേഷ്‌ കുമാർ ശിക്ഷിച്ചത്. പിഴ സംഖ്യയിൽ നിന്ന് പതിനയ്യായിരം രൂപ പെൺകുട്ടിക്ക് നൽകാനും പിഴ അടച്ചില്ലെങ്കിൽ രണ്ടുമാസം കൂടി തടവ് അനുഭവിക്കണമെന്നും ശിക്ഷാ വിധിയിൽ പറയുന്നു.

ഐ.പി.സി (354എ) (1) പ്രകാരം ഒരുവർഷം കഠിനതടവും പതിനായിരം രൂപ പിഴയും ഐ.പി.സി (354) പ്രകാരം ഒരുവർഷം തടവും പതിനായിരം രൂപ പിഴയുമാണ് വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top