Kerala
ദുബായിൽ മലയാളി യുവതി ബലാത്സംഗത്തിനിരയായി
ദുബായ്: ദുബായിൽ മലയാളി യുവതി ബലാത്സംഗത്തിനിരയായി. കൊച്ചി സ്വദേശിനിയായ യുവതിയെയാണ് സുഹൃത്ത് കെട്ടിയിട്ട് ബലാൽസംഗം ചെയ്തത്. ബിസിനസ് ആവശ്യത്തിനായി വിളിച്ചുവരുത്തിയാണ് ദുബായിൽ വച്ച് യുവതിയെ പീഡിപ്പിച്ചത്.
പിന്നീട് 25 ലക്ഷം രൂപ നൽകി ഒത്തുതീർപ്പാക്കാൻ ഇയാൾ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇതിന് പെൺകുട്ടി തയ്യാറായില്ല. വടകര റൂറൽ എസ്പിക്ക് നൽകിയ പരാതിയിൽ നാദാപുരം പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.