Kerala

12കാരിയെ പീഡിപ്പിച്ച ഉറുദു അദ്ധ്യാപകൻ അറസ്റ്റിൽ

കൊല്ലത്ത് പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച ഉറുദു അദ്ധ്യാപകൻ അറസ്റ്റിൽ. ഓയൂർ മോട്ടോർ കുന്ന് കുഴിവിള വീട്ടിൽ ജബ്ബാറിന്റെ മകൻ ഷെമീർ (36) ആണ് അറസ്റ്റിലായത്. കൊല്ലം പൂയപ്പള്ളി മൈലോട് സ്‌കൂളിലെ അദ്ധ്യാപകനാണ് ഷെമീർ.

പൂയപ്പള്ളി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നാളുകളായി പല തവണ വിദ്യാർത്ഥിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് വിവരം. പ്രതിക്ക് എസ്ഡിപിഐ ബന്ധം ഉള്ളതായും റിപ്പോർട്ടുകളുണ്ട്.

മദ്രസാ കമ്മിറ്റികൾക്കും മദ്രസാ അദ്ധ്യാപകർക്കും പ്രത്യേകം സംഘടനകൾ വ്യത്യസ്ത മുസ്ലിം വിഭാഗങ്ങളിൽ നിലവിലുണ്ട്. എന്നാൽ ആരും തന്നെ ഇത്തരം പ്രവണതകൾക്കെതിരെ സർക്കുലർ ഇറക്കാനോ പെരുമാറ്റ ചട്ടം കർക്കശമാക്കാനോ മുതിരുന്നില്ല. അദ്ധ്യാപകരുടെ കാമവെറികളാൽ ദിവസവും മദ്രസക്കുള്ളിൽ പിച്ചിചീന്തപ്പെടുന്ന ബാല്യങ്ങളുടെ എണ്ണം ദിനം പ്രതി കൂടി വരികയാണ്. ഏറെയും പുറം ലോകമറിയാതെ ഒതുക്കി തീർക്കുകയാണ് പതിവ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top