മുംബൈ ദാദറിലെ സിവിക് സ്‌കൂളിലെ ക്ലാസ് മുറിയിൽ വച്ച് 12 വയസുകാരിയെ കായികാധ്യാപകന്‍ പീഡിപ്പിച്ചു. സംഭവം വെളിയില്‍ വന്നതോടെ 38കാരനായ അധ്യാപകനെ മുംബൈ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. ബിഎന്‍എസ് വകുപ്പുകള്‍ പ്രകാരവും പോക്സോ വകുപ്പുകള്‍ ചുമത്തിയുമാണ് അറസ്റ്റ്.
ഡിസംബർ 27നാണ് സംഭവം നടനടന്നത്. പെൺകുട്ടി ക്ലാസ് മുറിയിൽ തനിച്ചായിരുന്നപ്പോൾ അധ്യാപകൻ അവിടെയെത്തി. ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം അകത്തു നിന്ന് വാതിൽ അടച്ചു. പെൺകുട്ടിയോട് തന്നെ കെട്ടിപ്പിടിക്കാൻ ആവശ്യപ്പെട്ടു. അത് കഴിഞ്ഞ് പീഡിപ്പിക്കുകയും ചെയ്തു. എഫ്ഐആറിൽ പറയുന്നു.
ഇക്കാര്യം ആരോടും പറയരുതെന്ന് പറഞ്ഞ് അധ്യാപകൻ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്നുപോയ പെണ്‍കുട്ടി ആദ്യം ആരോടും പറഞ്ഞില്ല. പിന്നീട് ഒരു സുഹൃത്തിനോട് സംഭവം പറഞ്ഞു, തുടർന്ന് ക്ലാസ് ടീച്ചറെ അറിയിച്ചു. അധ്യാപിക പെൺകുട്ടിയുടെ മാതാപിതാക്കളുമായി ബന്ധപ്പെട്ടു. പ്രധാനാധ്യാപകനോടൊപ്പം രക്ഷിതാക്കൾ പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപകനെ പോലീസ് ഉടൻ അറസ്റ്റ് ചെയ്തു.