ചെന്നൈ: ചെന്നൈ അണ്ണാ സർവകലാശാല ക്യാമ്പസിലെ ബലാത്സംഗത്തില്‍ കൂടുതല്‍ നടുക്കുന്ന വിവരങ്ങള്‍ പുറത്ത്.
കേസില്‍ പിടിയിലായ സർവകലാശാലക്ക് സമീപം വഴിയോരത്ത് ബിരിയാണി വില്‍ക്കുന്ന കോട്ടൂർ സ്വദേശി ജ്ഞാനശേഖരൻ മുക്കാല്‍ മണിക്കൂറോളം പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്നും, ദൃശ്യങ്ങള്‍ ഫോണില്‍ പകർത്തിയെന്നും പൊലീസിന്റെ എഫ്ഐആറില്‍ പറയുന്നു. സംഭവദിവസം മറ്റൊരു പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചതായും സൂചനയുണ്ട്.
അണ്ണാ സർവകലാശാല ക്യാംപസില്‍ പുരുഷ സുഹൃത്തിനൊപ്പം നില്‍ക്കുകയായിരുന്ന രണ്ടാം വർഷ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാർത്ഥിനിയായ കന്യാകുമാരി സ്വദേശിയെ ആണ് 37 കാരനായ ജ്ഞാനശേഖരൻ അതിക്രൂരമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. പെണ്‍കുട്ടി സുഹൃത്തായ നാലാം വർഷ വിദ്യാർത്ഥിക്കൊപ്പം നില്‍ക്കുമ്പോഴാണ് സംഭവം. പ്രതി ഇരുവരുടെയും അടുത്തെത്തുകയും പ്രകോപനമല്ലാതെ ഇരുവരെയും മർദ്ദിക്കയും ചെയ്തു. ഇതോടെ പെണ്‍കുട്ടിയെ തനിച്ചാക്കി ഒപ്പമുണ്ടാരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു. പുരുഷ സുഹൃത്ത് പേടിച്ച് ഓടിപ്പോയതിനു പിന്നാലെയാണ് പ്രതി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്.