Kerala

ചെക്കോസ്ലോവാക്യൻ യുവതിയെ പീഡിപ്പിച്ചു; കോയമ്പത്തൂർ സ്വദേശിക്കെതിരെ കുമളി പൊലീസ് കേസെടുത്തു

Posted on

കുമളി: വിനോദസഞ്ചാരത്തിനെത്തിയ വിദേശവനിതയെ പീഡിപ്പിച്ചെന്ന പരാതിയില്‍ തമിഴ്‌നാട് സ്വദേശിക്കെതിരേ പൊലീസ് കേസെടുത്തു. ചെക്കോസ്ലോവാക്യയില്‍നിന്നുള്ള യുവതിയാണ് പീഡനത്തിനിരയായത്. യുവതിയുടെ പരാതിയില്‍ കോയമ്പത്തൂര്‍ സ്വദേശി പ്രേംകുമാറിനെതിരെ കുമളി പൊലീസ് കേസെടുത്തു.

നാലുമാസം മുമ്പാണ് യുവതി സമൂഹമാധ്യമം വഴി പ്രേകുമാറുമായി പരിചയപ്പെടുന്നത്. ഇന്ത്യയിലെത്തിയ യുവതിയെ 16-ാം തീയതി വൈകീട്ട് കുമളിയിലെ ഹോം സ്റ്റേയിൽ എത്തിച്ചാണ് പീഡനത്തിന് ഇരയാക്കിയത് എന്നാണ് പരാതിയിൽ പറയുന്നത്. പീഡനത്തിന് ശേഷം ഇയാൾ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. 17 നാണ് യുവതി പൊലീസിൽ പരാതി നൽകുന്നത്.

കുമളിക്കു പുറമേ, ചെറായി, ആലപ്പുഴ എന്നിവിടങ്ങളില്‍വച്ചും പീഡിപ്പിച്ചെന്നും, തന്റെ കൈവശമുണ്ടായിരുന്ന പണം മോഷ്ടിച്ചാണ് പ്രേംകുമാര്‍ കടന്നുകളഞ്ഞതെന്നും വിദേശ വനിതയുടെ പരാതിയില്‍ പറയുന്നു. പ്രതി പ്രേംകുമാറിനെ കോയമ്പത്തൂരിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version