42 വയസായിട്ടും വിവാഹം കഴിക്കാത്തതിന്റെ കാരണം പറഞ്ഞ് അവതാരക രഞ്ജിനി ഹരിദാസ്. ‘എനിക്ക് വളരെ പെട്ടെന്നു തന്നെ ബോറടിക്കും. അതുകൊണ്ടാകും ഞാനിപ്പോഴും വിവാഹം കഴിക്കാതിരിക്കുന്നത് ‘ എന്നാണ് രഞ്ജിനി പറയുന്നത്.
അമ്മ ഒറ്റയ്‌ക്കാണ് ഞങ്ങളെ വളര്‍ത്തിയത്. എനിക്ക് ഇപ്പോൾ 42 വയസുണ്ട് . ഈ പ്രായത്തിലും ഞാൻ വിവാഹം കഴിക്കാതെ ജീവിക്കാൻ കാരണമുണ്ട് . പണവും വീടും ജീവിക്കാനുള്ള കാര്യങ്ങളുമുണ്ടെങ്കില്‍ പിന്നെ ഒരാള്‍ കൂടെ വേണമെന്നില്ലെന്ന് തിരിച്ചറിഞ്ഞിരുന്നു . ഞാൻ ഒട്ടും റൊമാന്റിക് ആയ ആളല്ല . എന്റെ ഇഷ്ടം ഒക്കെ ഉള്ളിലാണ് .കെട്ടിപ്പിടിക്കുന്നതൊന്നും പ്രശ്നമല്ല.
എനിക്ക് ഒരുപാട് പ്രണയങ്ങളുണ്ടായിരുന്നു . ആ റിലേഷന്‍ഷിപ്പുകളൊക്കെ ഒന്നൊന്നരവര്‍ഷം കഴിയുമ്പോള്‍ തകരാറാണ് പതിവ്. ഒരേ ആളെ തന്നെ മൂന്ന് വട്ടമൊക്കെ ഡേറ്റ് ചെയ്തിട്ടുണ്ട് . ശ്രമിച്ചു നോക്കുന്നതാണ്. പിന്നീട് മനസിലാകും ആളുകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന്. അതോടെ നിര്‍ത്തി. റിലേഷൻഷിപ്പിനിടെ മതം മാറിയവരും മതം മാറ്റാൻ ശ്രമിച്ചവരുമൊക്കെയുണ്ട്.കുട്ടിക്കാലത്ത് ഷാരൂഖ് ഖാന്റെ സിനിമകൾ കണ്ടപ്പോൾ പ്രണയിക്കണമെന്നുണ്ടായിരുന്നു. ഇപ്പോൾ അങ്ങനെയില്ല.അത് കളളമാണെന്ന് മനസിലായി.