Politics

സംസ്ഥാന നേതൃത്വത്തിനെതിരെ ഒളിയമ്പുമായി രമേശ് ചെന്നിത്തല

Posted on

കോൺഗ്രസിലെ ആഭ്യന്തര പോരിൽ സംസ്ഥാന നേതൃത്വത്തിനെതിരെ ഒളിയമ്പുമായി രമേശ് ചെന്നിത്തല.

പാർട്ടിയിൽ പുന.സംഘടനയുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടന്നിട്ടില്ലെന്നും യുവനേതാക്കൾക്കൊപ്പം മുതിർന്ന നേതാക്കളെയും പരിഗണിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പാർട്ടിക്കുള്ളിൽ നേതൃമാറ്റ ചർച്ച നടന്നോ എന്ന കാര്യം തനിക്കറിയില്ലെന്നും പലർക്കും അസംതൃപ്തി ഉണ്ടായേക്കാമെന്നും എന്നാൽ ചാണ്ടി ഉമ്മൻ്റെ അതൃപ്തി എന്തെന്ന് തനിയ്ക്ക് അറിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചാണ്ടി ഉമ്മനുമായി താൻ സംസാരിക്കും. എല്ലാവരെയും കൂട്ടി യോജിപ്പിച്ചുകൊണ്ട് മുന്നോട്ട് പോകേണ്ടതാണ് പാർട്ടി നേതൃത്വത്തിൻ്റെ ചുമതല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version