Kerala

തദ്ദേശ തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ ചർച്ചയാവേണ്ടത്, മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല

Posted on

കോഴിക്കോട്: മുഖ്യമന്ത്രിസ്ഥാനത്തെക്കുറിച്ച്‌ ചർച്ച ചെയ്യേണ്ട സമയമല്ല ഇതെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ച അനവസരത്തില്‍ ഉള്ളത്. തദ്ദേശ തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ ചർച്ചയാവേണ്ടത്. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച്‌ ഒക്കെ ഹൈക്കമാൻഡ് തീരുമാനിക്കും. സമസ്തയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത് ചർച്ചയാക്കേണ്ടതില്ല.

എല്ലാ മത സാമുദായിക സംഘടനകളുമാ യി കോണ്‍ഗ്രസിനു നല്ല ബന്ധമാണുള്ളത്.

ജമാ അത്തെ ഇസ്ലമി ആസ്ഥാനത് പോയ ആളാണ് മുഖ്യമന്ത്രി. ജമാഅത്തെ ഇസ്ലാമി വർഗീയ സംഘടനയാണോ യെന്ന സർട്ടിഫിക്കറ്റ് കൊടുക്കേണ്ട ആളല്ല താനെന്നും ചെന്നിത്തല പറഞ്ഞു. ക്ഷേത്രത്തില്‍ ഷർട്ട്‌ ധരിച്ചു കയറുന്ന വിഷയത്തിലൊന്നും അഭിപ്രായം പറയാൻ ഇല്ല. അതാത് മത സമുദായിക സംഘടനകള്‍ ചർച്ച ചെയ്ത് തീരുമാനിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version