തിരുവനന്തപുരം: മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കെപിസിസി പ്രചരണ സമിതി ചെയര്‍മാനായി തെരഞ്ഞെടുത്തു. പ്രചരണ സമിതി ചെയര്‍മാനായിരുന്ന കെ മുരളീധരന്‍ തൃശൂരില്‍ സ്ഥാനാര്‍ഥിയായതിനെ തുടര്‍ന്നാണ് പുതിയ നീക്കം.
കേരളത്തിൽ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം രമേശ് ചെന്നിത്തല നയിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുർ ഖർഗെയുടെതാണ് തീരുമാനം. ടി എന്‍ പ്രതാപനെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തി.
കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്‍പ് പ്രതാപന്റെ പേരില്‍ തൃശൂരില്‍ പ്രചാരണം തുടങ്ങിയിരുന്നു. ചുവരെഴുത്തും ഫ്ലക്‌സുകളും പ്രചാരണത്തിനായി ഒരുക്കിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി തൃശൂരില്‍ കെ മുരളീധരനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു.