കോട്ടയം :കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ പെട്ട രാമപുരം പഞ്ചായത്തിൽ നിന്നും യു ഡി എഫിന് ശുഭ വാർത്തയാണ് ലഭിക്കുന്നത്.ഇന്ന് നടന്ന രാമപുരം പഞ്ചായത്ത് പ്രസിഡണ്ട് തെരെഞ്ഞെടുപ്പിൽ യു ഡി എഫിലെ ലിസമ്മ മത്തച്ചൻ തെരഞ്ഞെടുക്കപ്പെട്ടു.രണ്ടു മുന്നണിക്കും തുല്യ വോട്ടുകൾ ലഭിച്ചപ്പോൾ നറുക്കെടുപ്പിലൂടെയാണ് യു ഡി എഫിന് ഭരണ സാരഥ്യം ലഭിച്ചത്.
മൂന്ന് അംഗങ്ങളുള്ള ബി ജെപി കവിതാ മനോജിനെ സ്ഥാനാർത്ഥിയാക്കിയിരുന്നു.അവർ ബി ജെ പിയുടെ മൂന്ന് വോട്ടും നേടി.ഇരുമുന്നണികളും ഏഴ് എന്ന മാന്ത്രിക സംഖ്യയിൽ തുല്യത പാലിച്ചു .അങ്ങനെ നറുക്കെടുപ്പ് അനിവാര്യമായി തീർന്നു.നറുക്കെടുപ്പിലാണ് ലിസമ്മ മത്തച്ചൻ തെരഞ്ഞെടുക്കപ്പെട്ടത്
.തെരെഞ്ഞെടുപ്പിനു ശേഷം യു ഡി എഫ് ഭരണത്തിലായിരുന്നു രാമപുരം പഞ്ചായത്ത്.കോൺഗ്രസിലെ ഷൈനി സന്തോഷ് പ്രസിഡണ്ട് ആവുകയും ചെയ്തു .തുടർന്ന് യു ഡി എഫിലെ ധാരണ പ്രകാരം ആദ്യ രണ്ടര വർഷത്തിന് ശേഷം ജോസഫ് ഗ്രൂപ്പിലെ ലിസമ്മ മത്തച്ചനെ പ്രസിഡണ്ട് ആക്കുവാൻ തീരുമാനിച്ചതിനെ തുടർന്ന് ഷൈനി സന്തോഷ് രാജി വയ്ക്കുകയായിരുന്നു .
തുടർന്ന് നടന്ന പ്രസിഡണ്ട് തെരെഞ്ഞെടുപ്പിൽ നാടകീയമായി ഷൈനി സന്തോഷ് തന്നെ എൽ ഡി എഫിന്റെ പ്രസിഡണ്ട് സ്ഥാനാർത്ഥിയായി രംഗത്ത് വരികയും വിജയിക്കുകയുമായിരുന്നു .ഇതിനെതിരെ യു ഡി എഫ് കൂറുമാറ്റ നിരോധന പ്രകാരം ഷൈനിയെ അയോഗ്യ ആക്കണമെന്നാവശ്യപ്പെട്ട് തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു.ഒന്നര വർഷം നീണ്ടെങ്കിലും തെരെഞ്ഞെടുപ്പ് കമ്മീഷൻ ഷൈനിയെ അയോഗ്യയായി പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഇപ്പോൾ തെരെഞ്ഞെടുപ്പ് വേണ്ടി വന്നത് .
രാമപുരത്തെ കക്ഷിനില
കോൺഗ്രസ് -5
കേരള കോൺ- 2 ,
UDF – Total – 7
കേരള കോൺഗ്രസ് (എം) – 5
സ്വതന്ത്രർ – 2
LDF -7
BJP – 3