Kerala

അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ ആദ്യചിത്രങ്ങൾ പുറത്ത്

Posted on

അയോധ്യ: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ ചിത്രം പുറത്തുവിട്ടു. വിഗ്രഹത്തിന്റെ കണ്ണുകൾ മൂടിക്കെട്ടിയ ചിത്രമാണ് പുറത്തുവന്നത്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിനുള്ളിലെ ഗർഭഗൃഹത്തിൽ പുതിയ ശ്രീരാമവിഗ്രഹം സ്ഥാപിച്ചു. കറുത്ത കല്ലിൽ തീർത്ത അഞ്ച് വയസ്സുള്ള ദേവനാണ് വി​ഗ്രഹം. നിൽക്കുന്ന കുട്ടിയുടെ ഭാവത്തിലാണ് വി​ഗ്രഹമുള്ളത്.മൈസൂരുവിലെ അരുൺ യോഗിരാജാണ് ശിൽപി.

പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് സംഘപരിവാർ സംഘടനകൾ വീടുകളിൽ ജയ് ശ്രീറാം പതാകകൾ വിതരണം ചെയ്യുന്നുണ്ട്. കൂടാതെ രാമക്ഷേത്രത്തിന്റേതടക്കം ചിത്രങ്ങൾ ഉൾപ്പെടുത്തിയ ആറു തരം സ്റ്റാമ്പുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കി. സൂര്യൻ, സരയൂ നദി, ഗണപതി, ഹനുമാൻ, ജടായു, ക്ഷേത്രത്തിലെ വിവിധ ശില്പങ്ങൾ തുടങ്ങിയവയുടെ ചിത്രങ്ങളും സ്റ്റാമ്പിലുണ്ട്.

അന്താരാഷ്ട്ര തലത്തിൽ രാമനുമായി ബന്ധപ്പെട്ട സ്റ്റാമ്പുകളുടെ ശേഖരമടങ്ങിയ പുസ്തകവും മോദി പുറത്തിറക്കി. അനേകം തലമുറകളെ പ്രാണപ്രതിഷ്ഠയെ കുറിച്ച് ഓർമ്മിപ്പിക്കാൻ സ്റ്റാമ്പുകൾ അവസരമൊരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version