അയോധ്യ രാമക്ഷേത്രത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ഗുജറാത്തിലെ വഡോദര സ്വദേശിയായ ബിനിസുകാരന്‍ ജാനി ജയ്കുമാര്‍ ആണ് പിടിയിലായത്. ഒളിക്യാമറയുള്ള സണ്‍ഗ്ലാസ് ഉപയോഗിച്ചാണ് ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത്. സുരക്ഷാ പരിശോധന മറികടന്ന് ഇയാള്‍ എങ്ങനെ സണ്‍ ഗ്ലാസുമായി അകത്ത് കടന്നു എന്നാണ് ഇപ്പോള്‍ അധികൃതര്‍ പരിശോധിക്കുന്നത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സണ്‍ ഗ്ലാസില്‍ നിന്നും ഫ്‌ളാഷ് ലൈറ്റുകള്‍ മിന്നുന്നതുകണ്ട സുരക്ഷാ ഉദ്യോഗസ്ഥനാണ് വിവരം കൈമാറിയത്. പിടികൂടി പരിശോധിച്ചപ്പോള്‍ സണ്‍ഗ്ലാസിന്റെ ഇരുവശങ്ങളിലും ക്യാമറ കണ്ടെത്തി.ചിത്രങ്ങള്‍ പകര്‍ത്താനുള്ള ബട്ടണും കണ്ടു. അമ്പതിനായിരം രൂപവിലവരുന്നതാണ് സണ്‍ഗ്ലാസ്.
കഴിഞ്ഞവര്‍ഷം ജനുവരി 23നാണ് അയോധ്യ രാമക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഉദ്ഘാടനം കഴിഞ്ഞ ശേഷം മഴയത്ത് ക്ഷേത്രം ചോര്‍ന്നൊലിച്ചത് അധികൃതരെ ഞെട്ടിച്ചിരുന്നു. അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഉടന്‍ തന്നെ തുടക്കം കുറിച്ചിരുന്നു. ക്ഷേത്രത്തിലേക്ക് ആദ്യം കണ്ട ഭക്തരുടെ ഒഴുക്ക് പിന്നീട് കുറഞ്ഞതും വാര്‍ത്തയില്‍ ഇടംപിടിച്ചിരുന്നു.