ന്യൂഡല്‍ഹി: ജനുവരി 22ന് 11 സംസ്ഥാനങ്ങള്‍ അവധി പ്രഖ്യാപിച്ചു. അയോധ്യയിലെ രാമക്ഷത്രാ പ്രതിഷ്ഠയോടനുബന്ധിച്ചാണ് അവധി. അവധി പ്രഖ്യാപിച്ചതില്‍ ഭൂരിഭാഗവും ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളാണ്. ഉത്തര്‍പ്രദേശ്, ഗോവ, ഹരിയാണ, മധ്യപ്രദേശ്, അസം, ഒഡീഷ, ഛത്തീസ്ഗഢ്, ഗുജറാത്ത്, ത്രിപുര, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് 22ന് പൂര്‍ണമായോ ഭാഗികമായോ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഉത്തര്‍പ്രദേശില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെയാണ് 22ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അന്നേദിവസം സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചിടുമെന്നും യുപി സര്‍ക്കാര്‍ അറിയിച്ചു. ഹരിയാണയിലും മധ്യപ്രദേശിലും സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളും 22ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
രാജസ്ഥാന്‍, ത്രിപുര, ഛത്തീസ്ഗഢ്,അസം, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും ഉച്ചവരെ അവധി പ്രഖ്യാപിച്ചു. ഗുജറാത്തില്‍ ഉച്ചയ്ക്ക് രണ്ടര വരെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയാണ്. കേരളത്തിലും ബംഗാളിലും അവധി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനങ്ങളിലെ ബിജെപി അധ്യക്ഷന്മാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാരുകള്‍ അത് പരിഗണിച്ചിട്ടില്ല.