കാസർകോട്: കേന്ദ്രമന്ത്രിയാക്കാമെന്ന് പറഞ്ഞാൽ പോലും കോൺഗ്രസ് വിട്ട് ബിജെപിയിലേക്കില്ലെന്ന് എംപി രാജ്മോഹൻ ഉണ്ണിത്താൻ. എത്ര കോടികൾ തന്നാലും ബിജെപിയിലേക്കില്ല, മരിക്കുന്നതുവരെ കോൺഗ്രസുകാരനായിരുന്ന് വർഗീയവാദികൾക്കെതിരെ പോരാടുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. സ്ഥാനമോഹങ്ങളില്ല.
മരിക്കുന്നത് വരെ മതേതര വിശ്വാസിയായി കോൺഗ്രസുകാരനായി ജീവിക്കണം. ആഭ്യന്തരമന്ത്രിയാക്കാമെന്ന് വാഗ്ദാനം നൽകിയാൽപ്പോലും ഒറ്റ ചവിട്ട് കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.