Kerala
അങ്കമാലി എംഎല്‍എ റോജി.എം.ജോൺ വിവാഹിതനാകുന്നു
അങ്കമാലി എംഎൽഎ റോജി.എം.ജോൺ വിവാഹിതനാകുന്നു.കാലടി മാണിക്കമംഗലം പുളിയേലിപ്പടിയിൽ കോലഞ്ചേരി വീട്ടിൽ പൗലോസ് – ലിസി ദമ്പതികളുടെ മകൾ ലിപ്‌സിയാണ് വധു. ഇന്റീരിയർ ഡിസൈനറാണ് ലിപ്‌സി. അടുത്ത മാസമാണ് വിവാഹം.
തീര്‍ത്തും രഹസ്യമായി വച്ച കാര്യമാണിതെന്ന് റോജി പറഞ്ഞു. “വധു ഇന്റീരിയര്‍ ഡിസൈന്‍ കഴിഞ്ഞതാണ്. പെണ്‍കുട്ടിയെ നേരത്തെ തന്നെ അറിയാം. പ്രേമവിവാഹമല്ല. അറേഞ്ച്ഡ് മാര്യേജ് ആണ്. ഞങ്ങള്‍ ഒരുമിച്ച് പഠിച്ചതുമല്ല. അങ്കമാലി കാലടിക്കാരിയാണ് വധു. നിശ്ചയവും വിവാഹവും അടുത്ത് തന്നെയുണ്ടാകും. കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നില്ല. അവരുടെ സ്വകാര്യത കൂടി നോക്കേണ്ടതുണ്ട്.” – റോജി പറഞ്ഞു.
കോണ്‍ഗ്രസിലെ യുവനേതാക്കളില്‍ ഏറ്റവും ശ്രദ്ധേയനായ നേതാവാണ് റോജി. എൻഎസ്‌യുഐ ദേശീയ പ്രസിഡന്റായിരുന്ന റോജി 2016 മുതൽ അങ്കമാലി എംഎൽഎയാണ്. കെപിസിസി പ്രസിഡന്റ് പദവിയിലേക്ക് നിയോഗിക്കപ്പെടാന്‍ സാധ്യതകള്‍ ഏറെയുമാണ്. യുവനേതാവ് കെപിസിസി പ്രസിഡന്റ് പദവിയില്‍ എത്തിയാല്‍ കോണ്‍ഗ്രസിന് ഗുണകരമാകുമെന്ന അഭിപ്രായം രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്കുണ്ട്.
എകെ ആൻ്റണി 32 വയസിലും കെ മുരളീധരൻ 44 വയസിലും കെപിസിസി പ്രസിഡൻ്റായത് ഒഴിച്ചുനിർത്തിയാൽ 50ൽ താഴെയാരും സമീപകാലത്തെങ്ങും കേരളത്തിലെ കോൺഗ്രസിൻ്റെ തലപ്പത്ത് എത്തിയിട്ടില്ല. ഈ അവസ്ഥയില്‍ മാറ്റം വേണമെന്ന ആഗ്രഹം കോണ്‍ഗ്രസ് നേതൃനിരയിലുമുണ്ട്. ഉമ്മൻ ചാണ്ടിക്ക് ശേഷം ഒരു ക്രിസ്ത്യൻ നേതാവിൻ്റെ അഭാവം വിവിധ സഭാവിഭാഗങ്ങളിൽ സജീവ ചർച്ചയുമാണ്. അതുകൊണ്ട് തന്നെയാണ് റോജിയിലേക്ക് ശ്രദ്ധ എത്തുന്നതും.