India
അക്ബര്‍ ബലാത്സംഗവീരന്‍; മഹാനായ ചക്രവര്‍ത്തിയെന്ന ഭാഗം പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കണം; രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി
ജയ്പൂര്‍: മുഗള്‍ രാജാവായ അക്ബറിനെതിരെ വിവാദപരാമര്‍ശവുമായി രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി മദന്‍ ദിലാവര്‍. അക്ബര്‍ ബലാത്സംഗവീരനാണെന്നും അദ്ദേഹം മഹാനായ ചക്രവര്‍ത്തിയാണെന്ന പാഠപുസ്തകത്തിലെ ഭാഗം നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘അക്ബര്‍ ഒരിക്കലും മികച്ച ഒരു വ്യക്തിയായിരുന്നില്ല. അദ്ദേഹം അക്രമിയും ബലാത്സംഗവീരനുമായിരുന്നു. അദ്ദേഹം ചന്തകളില്‍ നിന്ന് പെണ്‍കുട്ടികളെ കൊണ്ടുവന്ന് ബലാത്സംഗം ചെയ്യുമായിരുന്നു. അത്തരമൊരു മനുഷ്യനെ മഹാനെന്ന് വിളിക്കുന്നത് മണ്ടത്തരമാണ്’ മന്ത്രി പറഞ്ഞു. പാഠപുസ്തകങ്ങളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് മറുപടി പറയുന്നതിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.