Kerala

നിർത്താതെ മഴ; ആലപ്പുഴ ജില്ലയിൽ എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി

Posted on

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ എട്ട് ക്യാമ്പുകൾ കൂടി തുടങ്ങി. ആലപ്പുഴ ജില്ലയിൽ ബുധനാഴ്ച വൈകീട്ടോടെ എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി ആരംഭിച്ചു. കാർത്തികപ്പള്ളി താലൂക്കിൽ ആറും കുട്ടനാട്, മാവേലിക്കര താലൂക്കുകളിലുമായി ഓരോ ക്യാമ്പ് വീതവുമാണ് പുതുതായി ആരംഭിച്ചത്.

ഇതോടെ ജില്ലയിലെ ആകെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 17 ആയി. 354 കുടുംബങ്ങളിൽ നിന്നായി 950 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.

അതേസമയം, സംസ്ഥാനത്താകെ 34 ദുരിതാശ്വാസ ക്യാമ്പുകളിലായി 666 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ. ആലപ്പുഴ ജില്ല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ക്യാമ്പുകൾ കോട്ടയത്താണ്, 11 എണ്ണം. മഴ തുടരുന്നതിനാൽ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും. നിലവിൽ 150 സെന്റി മീറ്റർ ഉയർത്തിയിട്ടുണ്ട്. ഇന്നലെ മൂന്ന് മണിക്ക് 50 സെന്റി മീറ്റർ കൂടി ഉയർത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version