ബംഗളൂരു: കർണാടകയിൽ കനത്ത മഴ തുടരുന്നു. ഇതേത്തുടർന്ന് ദക്ഷിണ കന്നഡയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു. സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഉത്തര കന്നഡ, ഉഡുപ്പി, മംഗളുരു ജില്ലകളിലും കനത്ത മഴ തുടരുകയാണ്. മംഗളുരുവിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
കഴിഞ്ഞ 36 മണിക്കൂറിനുള്ളിൽ തുടർച്ചയായി പെയ്യുന്ന മഴ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നിവിടങ്ങളിലെ ജനജീവിതം ദുരിതത്തിലാക്കി. ദക്ഷിണ കന്നഡയിലും 150 മില്ലിമീറ്ററും ഉഡുപ്പിയിൽ 152 മില്ലിമീറ്റർ മഴയും ലഭിച്ചു. ഹൊന്നാവർ താലൂക്കിലെ 313 പേരെ എട്ട് ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. മറ്റ് പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.