Kerala

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പ്. കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ഇടത്തരം മഴയ്‌ക്കും മണിക്കൂറിൽ 40 കിലോമീറ്റർ താഴെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.

തീവ്ര ന്യൂനമർദ്ദത്തിന്റെയും ന്യൂനമർദ്ദ പാത്തിയുടെയും ഫലമായി കേരളത്തിൽ അടുത്ത ഏഴ് ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെയാണ് പുചിയ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നത്.

മദ്ധ്യ പടിഞ്ഞാറൻ- വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി സെപ്തംബർ അഞ്ചോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുണ്ട്. കർണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top