Kerala

കൊടും ചൂടിന് ആശ്വാസമായി മഴ വരുന്നു; രണ്ട് ദിവസങ്ങളിലായി 3 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Posted on

തിരുവനന്തപുരം: കൊടും ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴയെത്തുമെന്ന് മുന്നറിയിപ്പ്. ഇന്ന് കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകലാവസ്ഥാ വകുപ്പ് അറിയിച്ചു. നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത. നാളെ എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ട്.

മെയ് 9ന് മലപ്പുറം വയനാട് ജില്ലകളിലും 10ന് ഇടുക്കിയിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. മറ്റു ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

അതേസമയം സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ഉയര്‍ന്ന താപനില തുടരും. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഉള്ളത്. പാലക്കാട് 39°c കുറയാതെ താപനില ഉയരുകയാണ്. കോഴിക്കോട് തൃശൂര്‍, കൊല്ലം ജില്ലകളില്‍ 38°c ഡിഗ്രിയാണ് ഉയര്‍ന്ന താപനില. ഉയര്‍ന്ന ചൂടിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version