സംസ്ഥാനത്ത് ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴ ഇന്ന് കൂടി ലഭിക്കും. അതി ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്.
ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ മുതൽ തുടരുന്ന മഴയിൽ കാസർകോട്, കോഴിക്കോട്, തൃശൂർ ജില്ലകളിൽ വ്യാപക നാശനഷ്ടം ഉണ്ടായി.
ബന്ദിയോടിൽ 2 വീടുകളിൽ വെള്ളം കയറിയതിനാൽ 12 പേരെ ബന്ധു വീടുകളിലേക്ക് മാറ്റി. ഉപ്പള റെയിൽവേ ഗേറ്റിന് സമീപം അഞ്ചു വീടുകളിൽ വെള്ളം കയറി. വീടുകളിലെ ഫർണിച്ചർ ഉൾപ്പെടെ നശിച്ചിട്ടുണ്ട്