Kerala
കള്ളക്കടല്‍ പ്രതിഭാസം; കേരള, തമിഴ്നാട് തീരങ്ങളിൽ കടലാക്രമണ സാധ്യത
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
കേരള തീരത്ത് 21ന് രാവിലെ 08.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെയും തമിഴ്നാട് തീരത്ത് 21ന് രാവിലെ 02.30 വരെ 0.7 മുതല്‍ 1.0 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും താഴെ പറയുന്ന തരത്തിൽ ജാഗ്രത പാലിയ്ക്കണം.