കേരളത്തിൽ ഇന്നും നാളെയും മഴ ദുർബലമായേക്കും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ തുടരാനാണ് സാധ്യത. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പകൽ താപനില കഴിഞ്ഞ ഉയരാനും സാധ്യതയുണ്ട്.
ബംഗാൾ ഉൾക്കടലിലെ പുതിയ ന്യൂനമർദ്ദം ബുധൻ, വ്യാഴം ദിവസങ്ങളിലായി വടക്കൻ തമിഴ് നാട് – ആന്ധ്രാ തീരത്തിനു സമീപം എത്തിച്ചേന്നേക്കാനും സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ മഴ ചെറുതായി വർധിക്കാനാണ് സാധ്യത.
ബുധനാഴ്ച ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം നിലവിലെ കാലാവസ്ഥാ പ്രവചനമനുസരിച്ച്. ഒരിടത്തും അതിശക്തമായ മഴയ്ക്ക് സാധ്യതയില്ല.