Kerala
20 സംസ്ഥാനങ്ങളില്‍ മഴയ്ക്ക് സാധ്യത; വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില്‍ റെഡ് അലേർട്ട്
ന്യൂഡൽഹി: രാജ്യത്തെ 20 സംസ്ഥാനങ്ങളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില്‍ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. യുപിയിലും ബിഹാറിലും ഓറഞ്ച് അലേർട്ടാണ്.
വടക്കുകിഴക്കൻ അസമിലും സമീപ പ്രദേശങ്ങളിലും തെക്കൻ ഗുജറാത്തിലും ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്. അറബിക്കടലില്‍ തെക്കൻ ഒമാൻ തീരങ്ങളിലും, വടക്കന്‍ ഭാഗങ്ങളിലും ചുഴലിക്കാറ്റിന് സാധ്യതയുണ്ട്.
65 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശിയേക്കാം. മത്സ്യത്തൊഴിലാളികൾ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.