കോൺഗ്രസിൻ്റെ അവകാശവാദം ശരിവയ്ക്കുന്ന തരത്തിൽ വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പ് ഫലം. പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം നാല് ലക്ഷത്തിൽ കൂടും എന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ അവകാശപ്പെട്ടിരുന്നത്.

പ്രിയങ്കയുടെ ലീഡ് 40,4619 ആയി വർധിച്ചിരിക്കുകയാണ് ഇപ്പോൾ.കഴിഞ്ഞ തവണ രാഹുൽ ഗാന്ധി നേടിയ ഭൂരിപക്ഷം ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക മറികടന്നിരിക്കുകയാണ്.

2024ൽ 3,64,422 വോട്ടുകളായിരുന്നു രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം. ഇത്തവണ വോട്ടിംഗ് ശതമാനം കുറഞ്ഞത് ഭൂരിപക്ഷവും കുറയാൻ കാരണമാകും എന്നായിരുന്നു യുഡിഎഫ് വിലയിരുത്തൽ. മൂന്നര ലക്ഷത്തിലധികം വോട്ട് കൂടുതൽ കിട്ടുമെന്ന പ്രതീക്ഷയും അതിനിടയിൽ പങ്കുവച്ചിരുന്നു. കഴിഞ്ഞ തവണത്തെ വോട്ടിംഗ് ശതമാനത്തിൽ 8.76% കുറവ് ഉണ്ടായത് പ്രിയങ്കയുടെ ഭൂരിപക്ഷത്തെ ബാധിച്ചിട്ടില്ല എന്നാണ് വ്യക്തമാകുന്നത്.

