പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ഹാഥ്റസിലേക്ക്. തിക്കിലും തിരക്കിലും മരിച്ച 123 പേരുടെ കുടുംബങ്ങളെ അദ്ദേഹം ഇന്ന് സന്ദർശിക്കും. ദുരന്തത്തില്‍ യുപി സര്‍ക്കാര്‍ പ്രതിക്കൂട്ടിലായിരിക്കെയാണ് രാഹുലിന്റെ സന്ദര്‍ശനം.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവസ്ഥലം സന്ദർശിച്ച് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ജസ്റ്റീസ് (റിട്ട) ബ്രിജേഷ് കുമാർ ശ്രീവാസ്തവയുടെ അധ്യക്ഷതയിൽ മൂന്നംഗ ജുഡീഷ്യൽ അന്വേഷണ കമ്മീഷനാണ് കേസ് അന്വേഷിക്കുക. കമ്മീഷൻ രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും.
ഭോലെ ബാബയുടെ സത്സംഗത്തിനിടെയാണ് ദുരന്തമുണ്ടായത്. ചൊവ്വാഴ്ച വൈകുന്നേരമാണ് തിക്കിലും തിരക്കിലും പെട്ട് നിരവധിപേർ മരിച്ചത്. ഭോലെ ബാബയ്ക്കായി ഉത്തർപ്രദേശ് പോലീസ് വ്യാഴാഴ്ച മെയിൻപുരിയിലെ രാംകുതിർ ചാരിറ്റബിൾ ട്രസ്റ്റിൽ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ കണ്ടെത്താനായില്ല. ഭോലെ ബാബയ്ക്ക് എതിരെ കേസ് എടുക്കാത്തതും വിവാദമായിട്ടുണ്ട്.