Kerala
എന്റെ പൊന്നു സുഹൃത്തേ,സ്വകാര്യ സംഘടനകൾ നൽകുന്ന അവാർഡല്ല; രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ചു മന്ത്രി ബിന്ദു

തിരുവനന്തപുരം: പത്തുവര്‍ഷം മുമ്പ് നിര്‍ത്താതെ പോയ ബസ്സിനാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു.
ഇരിഞ്ഞാലക്കുടയില്‍ നിന്ന് കൈ കാണിക്കുന്നതെന്ന് പരിഹസിച്ച് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. എന്തിനെയും മുടക്കുന്ന ചുവന്ന കൊടികൊണ്ട് കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ പത്തുവര്‍ഷം നഷ്ടമായെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. സ്വകാര്യ സര്‍വകലാശാല ബില്ലിന് മേലുള്ള ചര്‍ച്ചയിലായിരുന്നു എംഎല്‍എയുടെ പരിഹാസം.
എന്തുവിലകൊടുത്തും വിദ്യാഭ്യാസ കച്ചവടത്തെ തടയുമെന്നും അദ്ദേഹം പറഞ്ഞു. ‘പുഷ്പനെ അറിയാമോ…’ നിങ്ങള്‍ പോലും മറന്നു പോയ പുഷ്പനെ നാട്ടുകാര്‍ എങ്ങനെ അറിയാനാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം പുതുതായി നിര്‍മ്മിച്ച പാര്‍ട്ടി ഓഫീസിന് ‘സഖാവ് പുഷ്പനെ അറിയാമോ മെമ്മോറിയല്‍’ എന്ന പേരിടണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു. അതേസമയം യുഡിഎഫ് ഭരണകാലത്ത് കേരളത്തെ പൊതു സര്‍വകലാശാലകളുടെ അവസ്ഥ എന്തായിരുന്നുവെന്ന് മന്ത്രി ബിന്ദു തിരിച്ചു ചോദിച്ചു.