പാലക്കാട്: തനിക്കെതിരെ 1000 കേസാകുമ്പോള്‍ അറിയിച്ചാല്‍ മതിയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. സെഞ്ചുറിയാകുമ്പോള് ബാറ്റുയര്‍ത്തി കാണിക്കുന്ന പോലെ ആഹ്ലാദപ്രകടനം നടത്താം. കേസ് എടുക്കാവുന്നിടത്തോളം എടുക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.
എം ടി വാസുദേവന്‍ നായര്‍ സൂചിപ്പിച്ച പോലെ അമിതാതികാരത്തിന്റെ പാരമ്യത്തിലാണ് പിണറായി വിജയന്. അത് അതുപോലെ തന്നെ തുടരട്ടേ. തിരുവനന്തപുരത്ത് എനിക്ക് നേരെ മൈക്ക് നീട്ടിയവര്‍ക്കെതിരെ പോലും കേസെടുക്കാന്‍ പോകുകയാണ് ഇവിടേയും കേസെടുക്കുമോയെന്നാണ് എന്റെ ആശങ്ക. കേസുകള്‍ അതിന്റെ വഴിക്ക് പോകുമെന്നും രാഹുല്‍ പറഞ്ഞു.