Kerala
രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത സംഭവം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് മുസ്ലിം ലീഗ്
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത സംഭവം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.
പ്രതിഷേധങ്ങള്‍ക്കെതിരെ കേസ് എടുക്കാറുണ്ടെങ്കിലും അറസ്റ്റ് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. വലിയ ക്രിമിനലുകളോട് പെരുമാറുന്ന പോലെയാണ് മാങ്കൂട്ടത്തിലിനോട് പെരുമാറിയത്. പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് കേരളത്തില്‍ ഇതുവരെ കാണാത്ത സംഭവമാണെന്നും ഇത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.