Kerala

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്‌

Posted on

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്‌. ഇന്ന് എറണാകുളത്തും പാലക്കാട്ടും ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തും.17 ന് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

പ്രതിഷേധം വ്യാപിപ്പിച്ച് പൊലീസിനെ പ്രതിരോധത്തിലാക്കുകയാണ് യൂത്ത് കോൺഗ്രസ്. തുടർച്ചയായ നാലാം ദിവസവും സംസ്ഥാന വ്യാപക പ്രതിഷേധം തുടരുകയാണ്. ഇന്ന് എറണാകുളത്തും പാലക്കാട്ടും ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് പ്രവർത്തകർ മാർച്ച് നടത്തും. ചൊവ്വാഴ്ചയോടെ ജില്ലാതലങ്ങളിലെ പ്രതിഷേധം അവസാനിക്കും. രാഹുലിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്ന ബുധനാഴ്ച സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്താണ് പ്രതിഷേധം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version