കൊച്ചി: ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങലക്കെതിരെ യൂത്ത് കോൺഗ്രസ്. മോദിയുമായി സ്നേഹ ചങ്ങല പിടിച്ചവരാണ് മനുഷ്യച്ചങ്ങല തീർക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു. ഡിവൈഎഫ്ഐ സമരത്തിന് ആത്മാർത്ഥതയില്ല. തൈക്കണ്ടി കുടുംബത്തിന് വേണ്ടി മാത്രമാണ് ഡിവൈഎഫ്ഐ പ്രവർത്തിക്കുന്നത്.
ഡിവൈഎഫ്ഐ സമരം അപഹാസ്യമാണെന്നും രാഹുൽ പറഞ്ഞു. ‘കേരളത്തിൽ അധോലോക ഇടനാഴി പ്രവർത്തിക്കുന്നുണ്ട്. സ്നേഹ ചങ്ങലയുടെ ഭാഗമാണ് ആ ഇടനാഴി. പിണറായി വിജയനെ പാടി പുകഴ്ത്തുകയാണ് ഡിവൈഎഫ്ഐയുടെ ഏക പണി. കൈ തല്ലിയൊടിച്ചവരുടെ കൈ പിടിക്കാൻ യൂത്ത് കോൺഗ്രസിന്റെ പേര് വിജയൻ ഫാൻസ് അസോസിയേഷൻ എന്നല്ല. അവരുടെ വീഴ്ച്ച മറച്ചുവെക്കാനാണ് സമരം’, രാഹുൽ ആരോപിച്ചു.