India
അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ജാർഖണ്ഡ് സർക്കാരിനെ അട്ടിമറിക്കാൻ മോദി ശ്രമിക്കുന്നു: രാഹുൽ ഗാന്ധി
റാഞ്ചി: എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ്, സിബിഐ തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ജാർഖണ്ഡ് സർക്കാരിനെ അട്ടിമറിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ജാർഖണ്ഡിലെ ഗൊദ്ദയിൽ സംസാരിക്കവെയായിരുന്നു രാഹുലിന്റെ പ്രതികരണം.
“ജാർഖണ്ഡ് സർക്കാരിനോട് അനീതിയാണ് കാണിക്കുന്നത്. ഈ സംസ്ഥാനത്തെ ജനങ്ങൾ തിരഞ്ഞെടുത്തത് കോൺഗ്രസ് പിന്തുണയുള്ള സർക്കാരിനെയാണ്. എന്നാൽ നരേന്ദ്ര മോദി ഇഡി, സിബിഐ, ആദായനികുതി വകുപ്പുകളെ ഉപയോഗിച്ച് തങ്ങളെ എതിർക്കുന്ന എല്ലാവർക്കും എതിരെ നടപടിയെടുക്കാൻ നിർദ്ദേശം നൽകി. ജാർഖണ്ഡിലെ ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിനെ തട്ടിയെടുക്കാനാണ് ബിജെപി ശ്രമിച്ചത്”, രാഹുൽ പറഞ്ഞു.