കൽപ്പറ്റ: സംസ്ഥാനത്ത് എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ച് വയനാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയും മല്ലികാർജുന്‍ ഖർഗെയും. ജനാധിപത്യത്തെ സംരക്ഷിക്കാനായി വോട്ട് രേഖപ്പെടുത്തണം.
അടുത്ത സർക്കാർ ശതകോടീശ്വരന്മാരുടേതാണോ 140 കോടി ഇന്ത്യക്കാരുടേതാണോ എന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ വോട്ടാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭരണഘടനാ സംരക്ഷകനായ സൈനികനാവുക ഓരോ പൗരൻ്റെയും ഉത്തരവാദിത്തമാണെന്നും രാഹുൽ ഗാന്ധി ഓർമ്മിപ്പിച്ചു.