ന്യൂഡൽഹി: നെറ്റ്, നീറ്റ് പരീക്ഷാ ക്രമക്കേടുകൾ പാർലമെന്റിൽ വിശദമായി ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ഈ വിഷയം പാർലമെന്റിൽ തന്നെ ചർച്ച ചെയ്യണമെന്നും അങ്ങനെ പാർലമെന്റ് ഈ വിഷയത്തിൽ വിദ്യാർത്ഥികൾക്കൊപ്പമുണ്ടെന്ന സന്ദേശം നൽകണമെന്നും രാഹുൽ ആവശ്യപ്പെട്ടു.തുടർച്ചയായ രണ്ടാം ദിവസവും നീറ്റ് വിഷയത്തിലായിരുന്നു ഇരു സഭകളിലും പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയ നോട്ടീസ്. പക്ഷേ വെള്ളിയാഴ്ചത്തെ പോലെ കടുത്ത പ്രതിഷേധത്തിലേക്ക് അവർ നീങ്ങിയില്ല.
എന്നാൽ നന്ദി പ്രമേയ ചർച്ചയ്ക്ക് ശേഷം ആലോചിക്കാം എന്നായിരുന്നു സ്പീക്കർ ഓം ബിർളയുടെയും ഭരണപക്ഷത്തിന്റെയും നിലപാട്. വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് ലോക്സഭയിൽ നിന്ന് ഇറങ്ങി പോയെങ്കിലും നന്ദി പ്രമേയ ചർച്ചയിൽ പ്രതിപക്ഷം പങ്കെടുക്കും.