India
രാഹുൽ ഗാന്ധിക്കെതിരെ ക്രിമിനൽ കേസ്
രാഹുൽ ഗാന്ധിക്കെതിരെ ക്രിമിനൽ നടപടികൾ ആരംഭിച്ച് ബി.ജെ പിയുടെ നീക്കം. രണ്ട് ബിജെപി എംപിമാരായ പ്രതാപ് സാരംഗി, മുകേഷ് രാജ്പുത് എന്നിവർക്ക് രാഹുൽ ഗാന്ധിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതായി മന്ത്രി കിരൺ റിജിജു അവകാശപ്പെട്ടു.
അയാൾക്ക് എങ്ങനെയാണ് പാർലമെൻ്റിൽ ബലപ്രയോഗം നടത്താൻ കഴിയുക? ഏത് നിയമപ്രകാരമാണ് മറ്റ് എംപിമാരെ ശാരീരികമായി ആക്രമിക്കാൻ അദ്ദേഹത്തിന് അധികാരമുള്ളത്?“ എന്ന് കിരൺ റിജുജു ചോദിച്ചു. രാഹുൽ ഗാന്ധി ഇപ്പോൾ അക്രമണ സ്വഭാവം പുറത്തെടുക്കുകയാണ്. പക്ഷേ അങ്ങനെ ഒന്നും ബി ജെപി ചെയ്യില്ല.
ഇടത് കണ്ണിന് സമീപം പരിക്കേറ്റ പ്രതാപ് ചന്ദ്ര സാരംഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരംഗിയെ ആംബുലൻസിൽ കയറ്റി കൊണ്ടുപോകുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. മുറിവിൽ നിന്ന് രക്തം വരുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ രാഹുൽ ഗാന്ധിയും പ്രതികരണവുമായി രംഗത്തെത്തി. പാർലമെന്റ് കവാടത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ബിജെപി എംപിമാർ തടയാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചുവെന്നും അതിനിടെയാണ് ഇത് സംഭവിച്ചതെന്നും രാഹുൽ പറഞ്ഞു. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടേയും കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുടേയും നേതൃത്വത്തിൽ അംബേദ്കർ പ്രതിമയുടെ മുന്നിൽ നിന്നാണ് പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചത്.