Kerala
രാഹുൽഗാന്ധിക്ക് ഭക്ഷ്യ വിഷബാധ, പനി; കേരളത്തിലെ പ്രചാരണ പരിപാടികൾ റദ്ദാക്കി
തിരുവനന്തപുരം ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ തിങ്കളാഴ്ചത്തെ കേരള പര്യടനം റദ്ദാക്കി. 22ന് രാഹുല്‍ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങള്‍ റദ്ദാക്കിയതായി കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസനാണ് അറിയിച്ചത്. തൃശൂർ, മാവേലിക്കര, ആലപ്പുഴ മണ്ഡലങ്ങളിലായിരുന്നു രാഹുലിന്റെ പരിപാടികൾ.