India

അമിത് ഷായ്‌ക്കെതിരായ പരാമർശം; രാഹുൽ ഗാന്ധി ഇന്ന് കോടതിയിൽ ഹാജരാകും

Posted on

ന്യൂഡൽഹി: കേന്ദ്രമന്ത്രി അമിത് ഷായ്‌ക്കെതിരായ പരാമർശ കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് ഉത്തർപ്രദേശിലെ സുൽത്താൻപൂർ കോടതിയിൽ ഹാജരാകും. ബിജെപി നേതാവ് വിജയ് മിശ്ര നൽകിയ മാനനഷ്ട കേസിലാണ് നടപടി. സംശുദ്ധ രാഷ്ട്രീയം അവകാശപ്പെടുന്ന ബിജെപിയുടെ ദേശീയ അധ്യക്ഷൻ കൊലപാതകക്കേസിൽ പ്രതിയാണ് എന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിലാണ് കേസ്.

രാവിലെ 10 മണിയോടെയാണ് രാഹുൽ ഹാജരാവുക. കോടതിയില്‍ ഹാജരാകേണ്ടതിനാല്‍ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഉച്ച വരെ നിര്‍ത്തിവെക്കുമെന്ന് ജയറാം രമേശ് അറിയിച്ചു. അമേഠിയിലെ ഫുർസത്ഗഞ്ചിൽനിന്ന് ഉച്ചയ്ക്ക് 2 മണിക്ക് യാത്ര പുനരാരംഭിക്കുമെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version