Kerala

പി വി അൻവറിനെതിരെ ആഞ്ഞടിച്ച് എ എ റഹീം

Posted on

ഇഎംഎസിനേയും പി.വി അന്‍വറിനേയും തമ്മില്‍ താരതമ്യപ്പെടുത്താനേ പാടില്ലെന്ന് എ.എ റഹീം എംപി. 140 എം.എല്‍എമാരില്‍ ഏറ്റവുമധികം ആക്രമിക്കപ്പെട്ടയാളായിരുന്നു അൻവർ.

മാധ്യമങ്ങള്‍ വേട്ടയാടിയ ആളായിരുന്നു പി.വിഅന്‍വർ, ഒറ്റദിവസം കൊണ്ട് അന്‍വര്‍ മാധ്യമങ്ങള്‍ക്ക് വിശുദ്ധനായി മാറിയെന്നും റഹീം കൂട്ടിച്ചേര്‍ത്തു. അന്‍വറിനെ നിലവില്‍ പിന്തുണയ്ക്കുന്നതില്‍ അസ്വഭാവികതയൊന്നുമില്ല. ശരിയായ നിലപാടുകളുയര്‍ത്തിപ്പിടിക്കുകയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായി നിലനില്‍ക്കുകയും ചെയ്തതയാളാണ്.

ഇപ്പോള്‍ അദ്ദേഹം ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന നിലപാടുകള്‍ ആരേയാണ് സഹായിക്കുന്നത്. ആര്‍ക്കാണ് എതിര്, എന്നറിയാന്‍ നാസ വരെയൊന്നും പോകേണ്ടെന്നും എ എ റഹീം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version