തിരുവനന്തപുരം : വാഴിച്ചൽ ഇമ്മാനുവൽ കോളേജിൽ ജൂനിയർ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥിയുടെ മർദനം.

കോളേജിലെ ബികോം ഇൻഫർമേഷൻ സിസ്റ്റം ഒന്നാം വർഷ വിദ്യാർത്ഥി ആദിഷിനെയാണ് സീനിയർ വിദ്യാർത്ഥി ജിതിൻ ക്രൂരമായി മർദിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
ബികോം ഫിനാൻസ് ഡിപ്പാർട്ട്മെന്റിലെ രണ്ടാംവർഷ വിദ്യാർത്ഥിയാണ് ജിതിൻ. മാസങ്ങൾക്ക് മുൻപ് ജിതിനും മറ്റൊരു വിദ്യാർത്ഥിയുമായി കോളേജ് പരിസരത്ത് വെച്ച് വാക്കേറ്റവും കയ്യാങ്കളിയും നടന്നിരുന്നു. ഈ വിഷയത്തിൽ ആദിഷ് ഇടപെട്ടതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ആദിഷിന്റെ വയറിലും നെഞ്ചിലും ചവിട്ടിയ ജിതിൻ നിലത്തിട്ട് ചവിട്ടുകയും ചെയ്തു

